ഇസ്രായേലിന്റെ സമ്മര്‍ദ്ദ തന്ത്രം വിലപ്പോയില്ല; ഫ്രാന്‍സും പാലസ്തീനെ അംഗീകരിച്ചു

single-img
3 December 2014

Palastinപാലസ്തീനെ അംഗീകരിച്ചാല്‍ മേഖലയില്‍ കൂടുതല്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുവാന്‍ സാധ്യതയുണ്ടെന്ന ഇസ്രായേലിന്റെ സമ്മര്‍ദ്ദ തന്ത്രം വിലപോയില്ല. പലസ്തീനെ രാജ്യമായി അംഗീകരിക്കുവാനുള്ള പ്രമേയം 151 ന് എതിരെ 339 പേരുടെ പിന്തുണയോടെ ഫ്രാന്‍സ് പാസാക്കി.

ബ്രിട്ടണ്‍, സ്‌പെയിന്‍ എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ഇത്തരത്തില്‍ പാലസ്തീനെ അംഗീകരിക്കണമെന്ന് പ്രമേയം പാസാക്കുന്ന യൂറോപ്യന്‍ രാജ്യമായിരിക്കുകയാണ് ഫ്രാന്‍സ്. പശ്ചിമേഷ്യയില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് സ്ഥിരമായി പരിഹാരം കാണുവാന്‍ പാലസ്തീനെ അംഗീകരിക്കണമെന്ന നിലപാടാണ് ഫ്രാന്‍സിന്. ആഗോള തലത്തില്‍ 135 രാജ്യങ്ങള്‍ ഇതിനോടകം പാലസ്തീനെ അംഗീകരിച്ചു കഴിഞ്ഞു.