മുല്ലപ്പെരിയാറില്‍ പുതിയ ഡാമിനുള്ള സാധ്യതാ പഠനത്തിന് കേരളത്തിന് അനുമതി

single-img
3 December 2014

Mullaperiyar-Dam1[1]മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കുന്നതിനായി സാധ്യതാ പഠനം നടത്തുവാന്‍ കേരളത്തിന് കേന്ദ്ര പരിസ്ഥിതി വകുപ്പിന്റെ കീഴിലുള്ള വനം വന്യജീവി ബോര്‍ഡിന്റെ അനുമതി. കേരളത്തെ സംബന്ധിച്ച് സുപ്രധാനമായ വിധിയാണ്ഇത്.പദ്ധതി പ്രദേശത്തിന് പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ പുതിയ പരിസ്ഥിതി ആഘാത പഠനം നടത്തുവാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. പുതിയ ഡാം നിര്‍മിച്ചാല്‍ കൂടുതല്‍ വനപ്രദേശം നഷ്ടമാകില്ലെന്ന് കേരളം ബോര്‍ഡിനെ അറിയിച്ചിരുന്നു. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിലെ ശ്വാശ്വത പരിഹാരം പുതിയ ഡാം നിര്‍മിക്കുകയാണെന്ന് സുപ്രീം കോടതി ഉന്നതാധികാര സമതി വരെ വിലയിരുത്തിയിട്ടുണ്ട്.