നരേന്ദ്രമോദി ധരിക്കുന്ന വസ്ത്രവും ഇസ്ലാമിന്റെ സംഭവനയാണെന്ന് ഫസല്‍ ഗഫൂര്‍

single-img
3 December 2014

Narendra-Modi-Victoryപ്രധാനമന്ത്രി നരേന്ദ്രമോദി ധരിക്കുന്ന വസ്ത്രം ഇസ്ലാം സംസ്‌കാരത്തിന്റെ സംഭാവനയാണെന്ന് എംഇഎസ് പ്രസിഡണ്ട് ഡോ.പിഎ ഫസല്‍ ഗഫൂര്‍. അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലുമുള്ള മുസ്‌ലിംകള്‍ ധരിക്കുന്ന വസ്ത്രം തന്നെയാണിതെന്നും ഇത്തരത്തിലുള്ള വസ്ത്രങ്ങള്‍ എവിടെ നിന്നു വന്നുവെന്ന് പരിശോധിച്ചാല്‍ ഇന്ത്യയിലെ വസ്ത്രധാരണ സംസ്‌കാരത്തില്‍ മുസ്‌ലിംകളുടെ സംഭാവന എന്താണെന്ന് ബോധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

മോദി മാത്രമല്ല ജവഹര്‍ലാല്‍ നെഹ്‌റുവും മുഹമ്മദലി ജിന്നയും ധരിച്ച വസ്ത്രങ്ങളും ഇത്തരത്തിലുള്ളതായിരുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇന്ത്യന്‍ വസ്ത്രധാരണ രീതിയിലെ ഇസ്ലാമിക സംഭാവനകളെ കുറിച്ച് എംഇഎസ് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.