മുല്ലപ്പെരിയാർ : കേരളം നൽകിയ പുന:പരിശോധനാ ഹർജി തള്ളി

single-img
3 December 2014

dമുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 142 അടിയാക്കാൻ തമിഴ്നാടിന് അനുമതി നൽകിയ സുപ്രീംകോടതി വിധിക്കെതിരെ കേരളം നൽകിയ പുന:പരിശോധനാ ഹർജി ചീഫ് ജസ്റ്റീസ് എച്ച്.എൽ.ദത്തു അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് തള്ളി. പാട്ടക്കരാറിന് സാധുതയില്ലെന്ന കേരളത്തിന്റെ വാദം ഭരണഘടനാ ബെഞ്ച് പാടെ തള്ളി. ജലനിരപ്പ് 142 അടിയായി ഉയർത്തിയാലും ഡാമിന് ബലക്ഷയം ഇല്ല എന്ന തമിഴ്നാടിന്റെ വാദം കോടതി അംഗീകരിച്ചു .