ചിക്കന്‍ കറിയുടെ വില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹോട്ടലുടമയേയും തൊഴിലാളികളെയും മര്‍ദ്ദിച്ച അക്രമി സംഘം ഹോട്ടല്‍ അടിച്ചുതകര്‍ത്തു

single-img
3 December 2014

Chickപക്ഷിപ്പനി മൂലം ചിക്കന് വിലകുറഞ്ഞ സാഹചര്യത്തില്‍ പാഴ്‌സല്‍ വാങ്ങിയ ചിക്കന്‍കറിയുടെ വില കുറച്ചില്ലെന്ന കാരണത്താല്‍ ഹോട്ടല്‍ ഉടമയേയും തൊഴിലാളികളെയും ആക്രമിച്ച അക്രമി സംഘം ഹോട്ടല്‍ അടിച്ചു തകര്‍ത്തു. കഴിഞ്ഞ ദിവസം രാത്രിയില്‍ പാലാ ടിബി റോഡില്‍ പ്രവര്‍ത്തിക്കുന്ന ബിയോണ്‍ ഹോട്ടലിലാണ് സംഭവം. അക്രമികളുടെ മര്‍ദനമേറ്റ ഹോട്ടലുടമ ബിജോ ജോസും മൂന്ന് അന്യദേശ തൊഴിലാളികളും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

അക്രമി സംഘം ഹോട്ടലിലെ കസേര ഉപയോഗിച്ച് മാര്‍ബിള്‍ മേശ അടിച്ചു തകര്‍ത്തതായും ചില്ല് അലമാര തകര്‍ക്കുകയും ഭക്ഷണസാധനങ്ങള്‍ വാരിവലിച്ചിടുകയും ചെയ്തതായും ഉടമ പറഞ്ഞു. പാലായില്‍ഓടുന്ന സ്വകാര്യ ബസിന്റെ െ്രെഡവര്‍ ആനന്ദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചതെന്നാണ് ഉടമ പറയുന്നത്.