പട്ടികജാതിക്കാരി പാചകം ചെയ്തതിനാല്‍ രക്ഷകര്‍ത്താക്കളുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ഭക്ഷണം ഉപേക്ഷിച്ചു

single-img
3 December 2014

Manjula

കര്‍ണാടകയിലെ കുപ്പെഗലയിലുള്ള ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ പട്ടികജാതിക്കാരിയായ മഞ്ജുളയെ പാചകക്കാരിയാക്കിയതിനെത്തുടര്‍ന്ന് സ്‌കൂളിലെ ഉച്ചഭക്ഷണം വിദ്യാര്‍ഥികള്‍ ഉപേക്ഷിച്ചു. വന്‍ ജാതിവ്യവസ്ഥ നിലനില്‍ക്കുന്ന കര്‍ണ്ണാടകയില്‍ സെപ്തംബര്‍ 22നാണ് രാജ്യത്തിന് അഎപമാനമായ സംഭവം നടന്നത്.

ദലിത് വിഭാഗത്തില്‍പ്പെട്ട യുവതിയെ സ്‌കൂളിലെ പാചകക്കാരിയാക്കി നിയമിച്ചതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉന്നത ജാതിക്കാര്‍ ഉയര്‍ത്തിയത്. വിദ്യാര്‍ത്ഥികള്‍ ഭക്ഷണം ഉപേക്ഷിച്ചത് രക്ഷിതാക്കളുടെ എതിര്‍പ്പ് കാണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഭവത്തെപ്പറ്റി ഉന്നത വിദ്യാഭ്യാസ അധികൃതര്‍ക്ക് പ്രധാനധ്യാപകന്‍ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും നടപടികളൊന്നും ഉണ്ടായിട്ടില്ല.