സിഗരറ്റ് വില്‍പ്പന പായ്ക്കറ്റിലൂടെ മാത്രം മതിയെന്ന നിര്‍ദ്ദേശം ഇപ്പോള്‍ നടപ്പാക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

single-img
3 December 2014

cസിഗരറ്റ് വില്‍പ്പന പായ്ക്കറ്റിലൂടെ മാത്രം മതിയെന്ന വിദഗ്ദ്ധസമിതിയുടെ നിര്‍ദ്ദേശം ഇപ്പോള്‍ നടപ്പാക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. നിര്‍ദ്ദേശം നടപ്പിലായാല്‍ സിഗരറ്റ് വില്‍പ്പന കുറയും എന്നും ഇത് പുകയില കര്‍ഷകരെ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സിഗരറ്റ് ലൂസായി വില്‍ക്കുന്നത് നിരോധിക്കണമെന്ന നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചത്.

 

നഗരവികസനമന്ത്രി വെങ്കയ്യ നായിഡു, ആരോഗ്യമന്ത്രി ജെപി നഡ്ഡ എന്നിവര്‍ മറ്റ് മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. അതുപോലെ സിഗരറ്റ് വില്‍പനയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതോടെ സര്‍ക്കാരിന് നികുതിവരുമാനത്തില്‍ വന്‍കുറവ് ഉണ്ടാകുമെന്നായിരുന്നു വിലയിരുത്തല്‍.