ഹിറ്റ്‌ലറുടെ ജൂതകൂട്ടക്കൊലക്ക് വേണ്ട ഒത്താശ നൽകിയ അലോയിസ് ബ്രൂണര്‍ മരണപ്പെട്ടതായി റിപ്പോർട്ട്

single-img
3 December 2014

naziബര്‍ലിന്‍: അഡോള്‍ഫ് ഹിറ്റ്‌ലറുടെ ജര്‍മനിയില്‍ ആയിരക്കണക്കിന് ജൂതന്മാരെ കൂട്ടക്കൊല ചെയ്യാൻ ആസൂത്രണം നടത്തിയ അലോയിസ് ബ്രൂണര്‍ 4 വർഷങ്ങൾക്ക് മുൻപ് സിറിയയിൽ വെച്ച് മരണപ്പെട്ടതായി പറയപ്പെടുന്നു. എങ്കിൽ തൊണ്ണൂറ്റെട്ടാം വയസിലായിരുന്നു ബ്രൂണറുടെ മരണം. ഈ വിവരം ജര്‍മന്‍ ഇന്റലിജന്‍സ് വിഭാഗത്തിലെ ഉദ്യോഗസ്ഥനാണ് വെളിപ്പെടുത്തിയത്.

ഹിറ്റ്‌ലറുടെ സായുധ സേനയായ എസ്.എസ്സിന്റെ ക്യാപ്റ്റനുമായിരുന്നു ബ്രൂണര്‍ സിറിയന്‍ ഭരണാധികാരി ബാഷര്‍ അല്‍അസദിന്റെ ഉപദേശകനായി പ്രവർത്തിച്ചിരുന്നതായി പറയപ്പെടുന്നു. ഇതുവരക്കും പിടികിട്ടാത്ത ക്രൂരനായ യുദ്ധക്കുറ്റവാളിയായിരുന്നു ബ്രൂൺ.

ഹോളോകോസ്റ്റ് സംഭവത്തില്‍ 1,28,000-ലേറെ ജൂതന്മാരെയാണ് കൊന്നത്. പീഡനത്തിനും കൊലപാതകത്തിനും നേതൃത്വം നല്‍കിയത് ബ്രൂണറായിരുന്നു. രണ്ടാംലോക മഹായുദ്ധത്തിന് ശേഷം ജര്‍മനിയില്‍ ഹിറ്റ്‌ലറുടെ ഭരണം അവസാനിച്ചതോടെ 1950-ല്‍ ഇയാള്‍ സിറിയയിലേക്ക് ഒളിച്ചോടി. ഇദ്ദേഹത്തിന്റെ കൂട്ടാളിയായിരുന്ന അഡോൾഫ് ഇക്മാനെ 1964 ഇസ്രായേൽ തൂക്കിലേറ്റിയിരുന്നു.

ബ്രൂണറെ വധിക്കാന്‍ ഇസ്രായേല്‍ ചാര സംഘടനയായ മൊസാദ് രണ്ട് തവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. 1985-ല്‍ ജര്‍മന്‍ വാര്‍ത്താ മാസികക്കാണ് അവസാനമായി ബ്രൂണര്‍ നല്‍കിയ അഭിമുഖത്തിൽ  കുറ്റബോധം തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന്, കൂടുതല്‍ ജൂതന്മാരെ കൊന്നില്ലല്ലോ എന്ന ദുഃഖമേയുള്ളൂ എന്ന് മറുപടി പറഞ്ഞിരുന്നു.

രണ്ടാം ലോകമഹായുദ്ധ കാലത്ത് ബ്രൂണർ ഓസ്ട്രിയയിൽ നിന്നും 47,000 ജൂതന്മാരെയും ഗ്രീസിൽ നിന്നും 44,000വും ഫ്രാൻസിൽ നിന്നും 23,500 പേരയും ക്യാമ്പിലേക്ക് കൊണ്ടുവന്ന് മൃഗീയമായി കൊല്ലുകയായിരുന്നു.