നവംബര്‍ മാസത്തിലെ ശമ്പളം വൈകി; കെഎസ്ആര്‍ടിസി ജീവനക്കാര്‍ പ്രതിഷേധിച്ചു

single-img
3 December 2014

ksrtcതിരുവനന്തപുരം: നവംബര്‍ മാസത്തിലെ ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ തിരുവനന്തപുരത്തും കൊട്ടാരക്കരയിലും പ്രതിഷേധിച്ചു. തിരുവനന്തപുരത്തും കൊട്ടാരക്കരയിലും ജീവനക്കാര്‍ കെഎസ്ആര്‍ടിസി ബസുകൾ തടഞ്ഞിട്ട് പ്രതിഷേധിച്ചു.

ശമ്പള കുടിശിക ആറാം തീയതിക്ക് മുന്‍പായി കൊടുത്തുതീര്‍ക്കുമെന്ന് കെഎസ്ആര്‍ടിസി എംഡി ജീവനക്കാര്‍ക്ക് ഉറപ്പ് നല്കി.