താന്‍ മാനഭംഗത്തിന് ഇരയായിട്ടുണ്ടെന്ന് പോപ്പ്താരം ലേഡി ഗാഗ

single-img
3 December 2014

lady_gagaപത്തൊന്‍പത് വയസുള്ളപ്പോൾ താന്‍ മാനഭംഗത്തിന് ഇരയായിട്ടുണ്ടെന്ന് പോപ്പ്താരം ലേഡി ഗാഗ.  താൻ കാത്തൊലിക് സ്കൂളിൽ പഠിക്കുന്ന അവസരത്തിലാണ് സംഭവം നടന്നത്. തന്നെക്കാള്‍ 20 വയസ് കൂടുതലുള്ള ആളാണ് തന്നെ മാനഭംഗപ്പെടുത്തിയതെന്ന് താരം വെളിപ്പെടുത്തി. അയാളെ പിന്നീടൊരിക്കല്‍ ഒരു ഷോപ്പിങ് മാളില്‍ കണ്ടപ്പോള്‍ താന്‍ ഭയന്നുവിരണ്ടുവെന്നും.

ആ സംഭവത്തിന്റെ ഭീതിയില്‍നിന്ന് തനിക്കിപ്പോഴും മുക്തി നേടാനായിട്ടില്ലെന്നും അവര്‍ പറഞ്ഞു. 2013 ല്‍ പുറത്തിറങ്ങിയ ‘ആര്‍ട്ട് പോപ്പ്’ എന്ന ആല്‍ബത്തിലെ ‘സ്വൈന്‍’ എന്ന ഗാനം ആസംഭവത്തോടുള്ള തന്റെ രോഷപ്രകടനമായിരുന്നുവെന്ന് ഗാഗ പറഞ്ഞു.

അമേരിക്കന്‍ പോപ്പ് രംഗത്തെ വന്‍താരമായ ലേഡി ഗാഗ 5 ഗ്രാമി അവാര്‍ഡുകളും 13 എം.ടി.വി മ്യൂസിക് അവാര്‍ഡുകളും നേടിയിട്ടുണ്ട്.