ഫിലിപ് ഹ്യൂസിന് യാത്രാമൊഴി

single-img
3 December 2014

farewell-to-phil-hughesഓസ്ട്രലിയന്‍ ക്രിക്കറ്റ് താരം ഫിലിപ് ഹ്യൂസിന് വികാരനിര്‍ഭരമായ യാത്രാമൊഴി. ക്രിക്കറ്റ് മല്‍സരത്തിനിടെ തലയില്‍ പന്തുകൊണ്ട് മരിച്ച ഹ്യൂസിന്റെ സംസ്‌കാരം പൂര്‍ണ ബഹുമതികളോടെ ജന്‍മനാടായ മാക്‌സിവില്ലിയില്‍ നടന്നു. ഇന്ത്യയില്‍ നിന്ന് വിരാട് കോലിയും രവിശാസ്ത്രിയും ഉള്‍പ്പെടെയുള്ള സംഘം പങ്കെടുത്തു.

ജന്മനാടായ മാക്‌സിവില്ലിയില്ലെ ഹൈസ്‌കൂളിലായിരുന്നു സംസ്‌കാരച്ചടങ്ങിന്റെ പ്രാര്‍ഥനാ ശുശ്രൂഷ നടന്നത്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മൈക്കല്‍ ക്ലര്‍ക്കിന്റെ നേതൃത്വത്തില്‍ ടീം ഔദ്യോഗിക അന്തിമോപചാരം അര്‍പ്പിച്ചു. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി ആബട്ട് അടക്കമുള്ള രാഷ്ട്രീയ പ്രമുഖരും ഹ്യൂസിന് യാത്രാമൊഴി നല്‍കാനെത്തി.