സിനിമയിൽ ഐറ്റം ഡാന്‍സ് ചെയ്യുന്നവരെ വേശ്യകളായി മുദ്ര കുത്തണമെന്ന് ഹിന്ദു മഹാസഭ നേതാവ്

single-img
3 December 2014

naveen-tyagiഉത്തർപ്രദേശ്: സിനിമയിൽ ഐറ്റം ഡാന്‍സ് ചെയ്യുന്നവരെ വേശ്യകളായി മുദ്ര കുത്തണമെന്ന ഹിന്ദു മഹാസഭ നേതാവ്.  ഹിന്ദു മഹാസഭ നേതാവ് നവീന്‍ ത്യാഗിയാണ് വിവാദ പ്രസ്താവന നടത്തിയത്. ത്യാഗിയുടെ വിവാദ പ്രസ്താവനയെ തുടർന്ന് രാഷ്ട്രീയ പാര്‍ട്ടികളും ദേശീയ വനിതാ കമ്മിഷനും രംഗത്തെത്തി.

സിനിമകളിലും മറ്റും വളരെ കുറച്ച് വസ്ത്രം മാത്രം ധരിച്ചു പ്രത്യക്ഷപ്പെടുന്നവരേയും ഐറ്റം ഡാന്‍സ് ചെയ്യുന്നവരേയും അഭിസാരികകളായി മുദ്ര കുത്തണമെന്നാണ് ഇപ്പോൾ ത്യാഗിയുടെ ആവശ്യം. ഇത്തരക്കാർ സമൂഹത്തിൽ അശ്ലീലത വിളമ്പുന്നവരാണെന്നും. ഇത്തരത്തിൽ കാശുണ്ടാക്കുന്നവർ വേശ്യകളാണെന്നും അദ്ദേഹം പറഞ്ഞു. താൻ ഈ വിഷയത്തെ സുപ്രീം കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ത്യാഗിയുടെ പ്രസ്താവനയെ ശക്തമായി അപലപിച്ച് വനിതാ കമ്മിഷന്‍ ചെയര്‍പഴ്‌സണ്‍ ലളിത കുമാരമംഗലം രംഗത്ത് വന്നു, സ്ത്രീകളുടെ ഐറ്റം ഡാൻസ് കാണുന്ന പുരുഷന്മാരെ എന്തു വിളിക്കണമെന്ന് അവർ ചോദിച്ചു. ഈ ആവശ്യം ഉന്നയിച്ച് സുപ്രീം കോടതിയിൽ പോയാൽ കോടതി ഇത്തരത്തിലുള്ള കുടില ആശയത്തെ തള്ളിക്കളയുമെന്നും അവർ കൂട്ടിച്ചേർത്തു

ത്യാഗിയുടെ പ്രസ്താവന കേട്ടപ്പോള്‍ ഞെട്ടിപ്പോയെന്ന് കോണ്‍ഗ്രസ് വക്താവ് അറിയിച്ചു. ബിജെപിയും ത്യാഗിയുടെ പ്രസ്താവന തള്ളിക്കളഞ്ഞു. സ്ത്രീകള്‍ മുന്നില്‍ നിന്നു നയിക്കുന്ന സംസ്‌കാരം നമുക്കുള്ളതില്‍ അഭിമാനമാണെന്നും ബിജെപി വക്താവ് സംപിത് പത്ര പറഞ്ഞു.

തെറ്റായ പ്രസ്താവനയാണത്. അതേപ്പറ്റി ഒന്നും അറിയില്ല. വിവരങ്ങള്‍ ലഭിക്കുന്നതേയുള്ളൂവെന്നാണ് സംഭവത്തെ കുറിച്ച് ഹിന്ദുമഹാസഭ ദേശീയ സെക്രട്ടറി സ്വാമി ചക്രപാണി പറഞ്ഞത്.

സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ സ്‌കര്‍ട്ടും ജീന്‍സും ധരിക്കുന്നത് തടയണമെന്നും മൊബൈല്‍ ഫോണ്‍ സ്‌കൂളില്‍ കൊണ്ടുവരാന്‍ അനുവദിക്കരുതെന്നും നേരത്തെ ത്യാഗി പറഞ്ഞത് വിവാദമായിരുന്നു.