ഖരഗ്പുര്‍ ഐ.ഐ.ടി വിദ്യാര്‍ത്ഥിക്ക് കാമ്പസ് റിക്രൂട്ട്‌മെന്റില്‍ പ്രതിവര്‍ഷം 1.5 കോടി രൂപയുടെ ശമ്പളവാഗ്ദാനം

single-img
3 December 2014

IIT_Kharagpurകൊല്‍ക്കത്ത: ഖരഗ്പുര്‍ ഐ.ഐ.ടി.യിലെ വിദ്യാര്‍ത്ഥി കാമ്പസ് റിക്രൂട്ട്‌മെന്റില്‍ സ്വന്തമാക്കിയത് പ്രതിവര്‍ഷം ഒന്നരക്കോടിയലധികം(2.5 ലക്ഷം ഡോളര്‍)ശമ്പളവാഗ്ദാനം.  ഇന്ത്യയിലെ കാമ്പസ് റിക്രൂട്ട്‌മെന്റുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണിത്. വിദ്യാര്‍ത്ഥിയുടെ മേല്‍ അനാവശ്യമായ മാധ്യമശ്രദ്ധ ഉണ്ടാവും എന്നതിനാല്‍ ഐ.ഐ.ടി. അധികൃതര്‍ പേരടക്കമുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

കാമ്പസ് റിക്രൂട്ട്‌മെന്റ് തുടങ്ങിയ തിങ്കളാഴ്ച  27 കമ്പനികള്‍ 163 പേര്‍ക്കാണ് ജോലി നല്‍കിയത്. പ്രതിവര്‍ഷം 42 ലക്ഷംരൂപയാണ് ഇന്ത്യയിലെ കമ്പനിയില്‍ നിന്ന് ലഭിച്ച ഏറ്റവും ഉയര്‍ന്ന ശമ്പളവാഗ്ദാനം.

വിസ, ഗോള്‍ഡ്മാന്‍ സാക്ക്‌സ്, ക്രെഡിറ്റ് സൂയിസ്സ്, മൈക്രോസോഫ്റ്റ്, ഗൂഗിള്‍, ഷെല്‍ ഇന്ത്യ, ഐ.ടി.സി., ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ തുടങ്ങിയ ബഹുരാഷ്ട്രകമ്പനികളാണ് റിക്രൂട്ട്മെന്റ് നടത്തിയത്.