മുഖം മറച്ച് പർദ്ദ ധരിക്കുന്നതിനെതിരെ എം.ഇ.എസ്;മുഖംമൂടിയ പര്‍ദ ധരിക്കുന്നത് ഇസ്ലാമിക സംസ്കാരത്തിനു യോജിച്ചതല്ലെന്ന് ഫസൽ ഗഫൂർ

single-img
3 December 2014

fazal-gafoor-kozha_1മുഖം മറച്ച് പര്‍ദ്ദ ധരിക്കുന്നതിനെതിരേ എം.ഇ.എസ് രംഗത്ത്. മുഖം മറച്ച് പര്‍ദ്ദ ധരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ വ്യക്തമാക്കി.മുഖം മൂടിയുള്ള പര്‍ദ്ദ ഇസ്ലാമിക സംക്കാരത്തിന് യോജിച്ചതല്ല. തുണികൂടിയാല്‍ സംസ്‌ക്കാരം കൂടില്ലെന്നും പസല്‍ ഗഫൂര്‍ കൂട്ടിച്ചേര്‍ത്തു

ഇസ്ലാമിന്റെ പേരില്‍ പലരും പര്‍ദ്ദ പ്രചരിപ്പിക്കുന്നുണ്ട്. അത് ശരിയല്ല. പര്‍ദ്ദ ധരിച്ചാല്‍ പിന്നെ സൂര്യപ്രകാശം ശരീരത്തില്‍ എവിടേയും പതിക്കില്ല. ജീന്‍സ് ധരിച്ചാല്‍ വിയര്‍പ്പ് കെട്ടി നില്‍ക്കും. ഇത് രണ്ടും പല ആരോഗ്യ പ്രശ്‌നങ്ങളും സൃഷ്ടിക്കുമെന്നും നേരത്തെ ഫസൽ ഗഫൂർ പറഞ്ഞിരുന്നു.

എംഇഎസിന്റെ ഒരു സ്ഥാപനത്തിലും മതപരമായ വസ്ത്ര നിഷ്‌കര്‍ഷകള്‍ ഇല്ലെന്ന് ഫസല്‍ ഗഫൂര്‍ സൂചിപ്പിക്കുന്നു. എംഇഎസ് സ്ഥാപനങ്ങളില്‍ സല്‍വാര്‍ കമ്മീസും സാരിയും ആണ് വിദ്യാര്‍ത്ഥിനികള്‍ക്കും അധ്യാപികമാര്‍ക്കും നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. മുഖം മറച്ച് പര്‍ദ്ദ ധരിക്കണമെന്ന് ഇസ്ലാമില്‍ എവിടേയും പറഞ്ഞിട്ടില്ലെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു.എം.ഇ.എസ് സ്ത്രീകളുടെ വസ്ത്രധാരണം എന്നത് പൊതു ചര്‍ച്ചയാക്കി ഉയര്‍ത്തിക്കൊണ്ടുവരും എന്നാണ് വിവരം.