പാര്‍ലമെന്റിൽ മലയാളത്തിൽ പ്രസംഗിച്ച് ഇന്നസെന്റ്‍; ഭാഷ മനസ്സിലാകാത്ത സ്പീക്കര്‍ ഇടപെട്ടു

single-img
3 December 2014

21646_630073അര്‍ബുദ രോഗികള്‍ക്കായി പാര്‍ലമെന്‍റില്‍ ഇന്നസെന്റ് മലയാളത്തിൽ പ്രസംഗിച്ചു.അര്‍ബുദ രോഗികള്‍ക്ക് അടിയന്തിര ചികില്‍സാ സഹായം ഏര്‍പ്പെടുത്തണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ക്യാൻസർ രോഗത്തിൽ നിന്ന് മുക്തനായ വ്യക്തിയാണു ഇന്നസെന്റ് എം.പി.

അതിനിടെ ഇന്നസെന്റിന്റെ മലയാളത്തിലുള്ള പ്രസംഗം ചെയറിലുണ്ടായിരുന്ന സ്പീക്കര്‍ സുമിത്രാ മഹാജന്‍ തടസ്സപ്പെടുത്തി. പ്രസംഗത്തിന്റെ തര്‍ജമ ലഭ്യമല്ലെന്ന് പറഞ്ഞാണു സ്പീക്കർ ഇടപെട്ടത്.എന്നാല്‍, തര്‍ജ്ജമ ലഭ്യമാണെന്ന് കേരളത്തില്‍ നിന്നുള്ള മറ്റ് എംപിമാര്‍ സ്പീക്കറെ അറിയിച്ചശേഷമാണ് ഇന്നസെന്റ് പ്രസംഗം പുനരാരംഭിച്ചത്.

താനും ഭാര്യയും പരിശോധനയിലൂടെ രോഗം കണ്ടത്തിയ കാര്യവും തുടര്‍ന്ന് യഥാസമയം ചികിത്സ നടത്തി രോഗമുക്തി നേടിയ കാര്യവുമെല്ലാം പ്രസംഗത്തില്‍ ഇന്നസെന്റ് പരാമര്‍ശിച്ചു.രോഗം മുന്‍കൂട്ടി കണ്ടെത്താന്‍ കൂടി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് സൗജന്യ സംവിധാനം ഏർപ്പെടുത്തണമെന്ന് ഇന്നസെന്റ് ആവശ്യപ്പെട്ടു