ബാർ കോഴ;മാണിക്കെതിരെ കേസെടുക്കുന്നത് വിജിലൻസിനു തീരുമാനിക്കാമെന്ന് ഹൈക്കോടതി

single-img
3 December 2014

km-mani.jpg.image.784.410ബാർ കോഴ ആരോപണത്തിൽ ധനമന്ത്രി കെ.എം.മാണിക്കെതിരെ കേസെടുക്കുന്ന കാര്യം വിജിലൻസ് ഡയറക്ടർക്ക് തീരുമാനിക്കാമെന്ന് ഹൈക്കോടതി.വൈക്കം വിശ്വന്റെയും വി.എസ് സുനിൽകുമാറിന്റെയും ഹർജ്ജി ഹൈക്കോടതി തീർപ്പാക്കി.കേസിന്റെ പ്രാഥമിക അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് പരിഗണിച്ച ശേഷം വിജിലൻസ് ഡയറക്ടർ സ്വതന്ത്രമായ തീരുമാനം കൈക്കൊള്ളണം. ഡയറക്ടറുടെ തീരുമാനത്തിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടാവരുതെന്നും ആക്ടിംഗ് ചീഫ് ജസ്റ്റീസ് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.
ഇപ്പോൾ പ്രാഥമിക അന്വേഷണമാണ് നടക്കുന്നത്. പൊലീസിന് ഒരു പരാതി ലഭിച്ചാൽ അത് സംബന്ധിച്ച പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് ആവശ്യമെങ്കിൽ കേസെടുക്കുന്നത്. അതേ നടപടി ക്രമങ്ങളാണ് ബാർ കോഴ കേസിലും വിജിലൻസ് നടത്തുന്നതെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതിനാൽ തന്നെ കേസെടുക്കാൻ ഇപ്പോൾ നിർദ്ദേശം നൽകാനാവില്ല. കേസിന്റെ അന്വേഷണത്തിൽ മേൽനോട്ടം വഹിക്കണമെന്ന എൽ.ഡി.എഫിന്റെ ആവശ്യവും കോടതി നിരാകരിച്ചു.