ഭീകരര്‍ക്ക് സഞ്ചരിക്കാന്‍ പാക്കിസ്ഥാനില്‍ പ്രത്യേക ട്രെയിന്‍

single-img
3 December 2014

HafizSaeed_PTIമുബൈ ഭീകരാക്രമണത്തിന്രെ മുഖ്യ സൂത്രധാരനും നിരോധിത ജമാത്ഉദ്ദാവ തലവനുമായ ഹഫീസ് സയിദും അനുയായികൾക്കും സഞ്ചരിക്കാൻ പ്രത്യേക ട്രൈയിൻ സർവീസ്.സിന്ദ് പ്രവിശ്യയില്‍ നിന്ന് ലോഹോറിലേക്കാണ് ഭീകര്‍ക്കായുള്ള പ്രത്യേക ട്രെയിന്‍ സര്‍വ്വിസ്.ഹാഫിസ് സയ്യിദിന്റെ നേതൃത്വത്തിലുള്ള ജമാഅത്ത്-ഉദ്-ദവയുടെ യോഗത്തില്‍ പങ്കെടുക്കാന്‍ ആളുകളെ എത്തിക്കുന്നതിനാണ് ട്രെയിന്‍ സംവിധാനം ഏര്‍പ്പാടാക്കിയിരിക്കുന്നത്.രണ്ട് പ്രത്യേക ട്രെയിനുകള്‍ പാകിസ്ഥാന്‍ റെയില്‍വേ അനുവദിച്ചിരിക്കുന്നത്.
ഡിസംബര്‍ 4 ന് മിനാര്‍-ഇ-പാക്കിസ്താന്‍ സ്മാരകത്തില്‍ ആരംഭിക്കുന്ന പരിപാടിയില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുക്കുമെന്ന് ഹാഫിസ് സയ്യിദ് പറഞ്ഞു.റെയില്‍വേ മന്ത്രി സാദ് റഫീഖിനോട് സംഘടനാ നേതാക്കള്‍ പ്രത്യേത ട്രെയിന്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയിരുന്നതായി സൂചനയുണ്ട്.

ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയുടെ അനുബന്ധ സംഘടനയാണ് ജമാത് ഉദ് ദാവ. പാകിസ്ഥാന് അകത്തും പുറത്തും നിരവധി ആക്രമണങ്ങള്‍ നടത്തിയ സംഘടനയെ അമേരിക്കയും സംഘടനയെ ‘വിദേശ ഭീകര സംഘടന’കളുടെ പട്ടികയില്‍പ്പെടുത്തിയിട്ടുണ്ട്.രാഷ്ട്രീയ പാര്‍ട്ടികളോ മത സംഘടനകളോ ആവശ്യപ്പെട്ടാല്‍ പ്രത്യേക ട്രെയിന്‍ അനുവദിക്കാന്‍ ചട്ടമുണ്ടെന്നാണ് പാകിസ്ഥാൻ റെയില്‍വെയുടെ വിശദീകരണം.