മദ്യനയത്തില്‍ പ്രായോഗിക വശങ്ങൾ കണക്കിലെടുത്ത് വേണ്ട മാറ്റങ്ങൾ വരുത്തുമെന്ന് മുഖ്യമന്ത്രി :ഡ്രൈഡേ ഒഴിവാക്കിയേക്കും

single-img
3 December 2014

oommen chandyമദ്യനയത്തില്‍ പ്രായോഗികമാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.വിമര്‍ശനങ്ങളും കോടതി നിരീക്ഷണങ്ങളും കണക്കിലെടുത്തായിരിക്കും നയത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നത്. നിയമസഭയില്‍ മദ്യനയം സംബന്ധിച്ച തോമസ് ഐസക്കിന്റെ അടിയന്തരപ്രമേയത്തിന് മറുപടി നല്കുകയായിരുന്നു മുഖ്യമന്ത്രി.

എന്നാല്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ മാത്രമേ ഉദ്ദേശിക്കുന്നുള്ളെന്നും മുഖ്യമന്ത്രി പറഞ്ഞു.

മദ്യനയം ടൂറിസത്തെയും തൊഴിലാളി നയങ്ങളെയും ബാദിക്കുമെന്നതിനാലാണ് ഇപ്പോള്‍ മാറ്റങ്ങള്‍ വരുത്തുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഞായറാഴ്ച്ചകളിലെ ഡ്രൈ ഡേ ഒഴിവാക്കുവാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
അടിസ്ഥാന നയങ്ങളിൽ ഒരു മാറ്റവും വരുത്താൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഘട്ടംഘട്ടമായി മദ്യം പൂർണമായും സംസ്ഥാനത്ത് നിരോധിക്കുക എന്നത് തന്നെയാണ് യുഡിഎഫ് നയം. മദ്യനയത്തിനെതിരേ വന്ന വിധികളിൽ സർക്കാർ അപ്പീലിന് പോകുമെന്നും നിയമപോരാട്ടം തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.