അമിത് ഷായുടെ കൊല്‍ക്കത്താ റാലിയുടെതെന്ന് പറഞ്ഞ് ബി.ജെ.പി നേതാവ് റാം മാധവ് ട്വിറ്ററില്‍ ഇട്ട ഇടതുപക്ഷ റാലിയുടെ ചിത്രം പ്രതിഷേധത്തെ തുടര്‍ന്ന് നീക്കം ചെയ്തു

single-img
2 December 2014

RamMadav2009 ഓഗസ്റ്റ് 31ന് ഇടതുപക്ഷം കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച റാലിയുടെ ചിത്രം ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ കൊല്‍ക്കത്താ റാലിയുടേത് എന്ന് പറഞ്ഞ് ട്വിറ്ററില്‍ പ്രചരിപ്പിച്ച ബി.ജെ.പി നേതാവ് റാം മാധവ് ഒടുവില്‍ ചിത്രം ട്വിറ്റര്‍ അക്കൌണ്ടില്‍ നിന്നും നീക്കം ചെയ്തു. കഴിഞ്ഞ ദിവസം നടന്ന റാലിയുടേതെന്ന് പറഞ്ഞ് റാംമാധവ് ട്വിറ്ററില്‍ ഇട്ട ചിത്രത്തിനെതിരെ വന്‍ പ്രതിഷേധമാണ് ട്വിറ്ററില്‍ നടന്നത്.

അമിത് ഷാ സംഘടിപ്പിച്ച റാലിയില്‍ തൃണമൂലിനെ ബംഗാള്‍ ഭരണത്തില്‍ നിന്ന് തൂത്തെറിയുമെന്നും ബിജെപി ഭരണം സ്ഥാപിക്കുമെന്നും അമിത് ഷാ സൂചിപ്പിച്ചിരുന്നു.