ഒരുതവണയെങ്കിലും ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരെ പോലീസില്‍ നിയമിക്കരുതെന്ന് സുപ്രീം കോടതി

single-img
2 December 2014

courtഒരുതവണയെങ്കിലും ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരെ പോലീസില്‍ നിയമിക്കരുതെന്ന് സുപ്രീം കോടതി. പ്രതികളായശേഷം കുറ്റവിമുക്തരാക്കിയാലും സേനയിലേക്ക് പരിഗണിക്കരുതെന്നും കോടതി പറഞ്ഞു.

സത്യസന്ധരും കറതീര്‍ന്ന വ്യക്തിത്വങ്ങളുമായിരിക്കണം പോലീസ് സേനാംഗങ്ങളെന്നും പോലീസിന്റെ വിശ്വാസ്യത തകര്‍ക്കുന്നവരെ സേനയിലേക്ക് എടുക്കരുതെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ അധ്യക്ഷനായ ബഞ്ചിന്റേതാണ് ഈ സുപ്രധാന വിധി. കുറ്റാരോപിതരെ പോലീസ് സേനയിലേക്ക് എടുക്കരുതെന്ന മധ്യപ്രദേശ് ഹൈക്കോടതിയുടെ വിധിക്കെതിരെ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു വിധി. പര്‍വേസ് ഖാന്‍ എന്നയാളാണ് ഹര്‍ജി നല്‍കിയത്. കാമ്പസ് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി കേസില്‍ പ്രതികളായവര്‍ക്കും കേസുകളില്‍ കുടുങ്ങിയവര്‍ക്കും ഈ വിധി തിരിച്ചടിയാകുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്.