ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോൾ നിയന്ത്രണം വിട്ട് സംസാരിക്കരുത്: ബി.ജെ.പി എം.പിമാർക്ക് പ്രധാനമന്ത്രിയുടെ താക്കീത്

single-img
2 December 2014

pജനങ്ങളെ അഭിസംബോധന ചെയ്യുമ്പോൾ നിയന്ത്രണം വിട്ട് സംസാരിക്കരുതെന്ന് ബി.ജെ.പി എം.പിമാർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താക്കീത് . ഇത്തരം കാര്യങ്ങളിൽ താൻ വിട്ടുവീഴ്ച ചെയ്യില്ലെന്ന് മുന്നറിയിപ്പ് നൽകിയ അദ്ദേഹം വനിതാ മന്ത്രി നടത്തിയ വിദ്വേഷ പ്രസംഗത്തെ അപലപിച്ചു. എം.പിമാർ കഴിവതും തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും മോദി ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.

 

തെരഞ്ഞെടുപ്പ് പ്രചരണ റാലിയിൽ കേന്ദ്ര ഭക്ഷ്യസംസ്കരണ മന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി നടത്തിയ അധിക്ഷേപകരമായ പ്രസംഗം വിവാദമായ പശ്ചാത്തലത്തിലാണ് ചൊവ്വാഴ്ച പാർലമെന്രിൽ നടന്ന ബി.ജെ.പി എം.പിമാരുടെ യോഗത്തിൽ പ്രധാനമന്ത്രി താക്കീത് നൽകിയത് .