പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി കേന്ദ്ര സർക്കാർ കൂട്ടി

single-img
2 December 2014

pപെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി കേന്ദ്ര സർക്കാർ കൂട്ടി. പെട്രോളിന് ലിറ്ററിന് 2.25 രൂപയും ഡീസലിന് ലിറ്ററിന് ഒരു രൂപയുമാണ് കൂട്ടിയത്. മൂന്നാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് എക്സൈസ് ഡ്യൂട്ടി കൂട്ടുന്നത്. ബ്രാൻഡ് ചെയ്യാത്ത പെട്രോളിന് 2.70 രൂപയിൽ നിന്ന് 4.95 രൂപയും ബ്രാൻഡ് ചെയ്യാത്ത ഡീസലിന് 2.96 രൂപയിൽ നിന്ന് 3.96 രൂപയുമായാണ് എക്സൈസ് തീരുവ ഉയർത്തിയത്.

 
ഇതോടൊപ്പം റോഡ് സെസ് യഥാക്രമം 12.95 രൂപയും 5.96 രൂപയുമാക്കിയിട്ടുണ്ട്. ഇതുവഴി അടുത്ത നാല് മാസത്തേക്ക് സർക്കാരിന് 4,000 കോടി രൂപയുടെ വരുമാനം ഉണ്ടാവും. അതേസമയം പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ വർദ്ധനയുണ്ടാവില്ല.കഴിഞ്ഞ ദിവസമാണ് പെട്രോളിന് ലിറ്ററിന് 91 പൈസയും ഡീസലിന് 84 പൈസയും എണ്ണക്കന്പനികൾ കുറവ് വരുത്തിയത്.