വിലക്കയറ്റം; അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി

single-img
2 December 2014

Niyamasabha1സംസ്ഥാനത്ത് രൂക്ഷമായി വിലക്കയറ്റത്തെ ചൊല്ലി അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി.

മുന്‍ മന്ത്രികൂടിയായ സി ദിവാകരനാണ് വിലക്കറ്റം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സംസ്ഥാന സര്‍ക്കാര്‍ സബ്‌സിഡി നിര്‍ത്തലാക്കിയെന്ന് സി ദിവാകരന്‍ ആരോപിച്ചു. സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ അഴിമതിയുടെ കൂത്തരങ്ങായി മാറി. സംസ്ഥാനത്ത് രൂക്ഷമായി വിലക്കയറ്റമാണ് നിലവിലുളളതെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാന്ദന്‍ പറഞ്ഞു.

മറുപടിയില്‍ ഏഴ് വര്‍ഷത്തിന് ശേഷമാണ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ വിലവര്‍ദ്ധിപ്പിച്ചതെന്ന് പറഞ്ഞ മന്ത്രി അനൂപ് ജേക്കബ് വിപണി ഇടപെടല്‍ സര്‍ക്കാര്‍ നിര്‍ത്തിയിട്ടില്ലെന്നും വ്യക്തമാക്കി. സിവില്‍ സപ്ലൈസ് കോര്‍പറേഷനില്‍ ഉല്‍പന്നങ്ങള്‍ക്ക ഏഴ് മുതല്‍ 35 ശതമാനം വരെ വിലക്കുറവ് ഉണ്ടെന്നും മന്ത്രി അവകാശപ്പെട്ടു. മന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സഭാ അധ്യക്ഷന്‍ അവതരണ പ്രമേയത്തിന് അവതരണ അനുമതി നിഷേധിച്ചു.