വിവാഹ അഭ്യര്‍ത്ഥന നിഷേധിച്ചതിനെ തുടര്‍ന്ന് ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മിയുടെ ചികിത്സാച്ചെലവ് മമ്മൂട്ടി വഹിക്കും

single-img
2 December 2014

lakshmiവിവാഹഭ്യര്‍ത്ഥന നിഷേധിച്ചതിനെ തുടര്‍ന്ന് ആസിഡ് ആക്രമണത്തിനിരയായ ഡല്‍ഹി സ്വദേശിനി ലക്ഷ്മിക്ക് മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയുടെ സഹായം. സത്യമേവ ജയതേയിലൂടെയാണ് ആസിഡ് ആക്രമണത്തിനിരയായി വികൃതമുഖവുമായി ജീവിക്കുന്ന ലക്ഷ്മിയുടെ കഥ ആമിര്‍ ലോകത്തോട് പറഞ്ഞത്. പരിപാടി കണ്ട റസൂല്‍ പൂക്കുട്ടി മമ്മൂട്ടിയുമായി ഇക്കാര്യം സംസാരിച്ചതിനെ തുടര്‍ന്ന് മമ്മൂട്ടി ആമിര്‍ ഖാനുമായി ബന്ധപ്പെടുകയും ലക്ഷ്മിയുമായി ബന്ധപ്പെട്ട് സൗജന്യ ചികിത്സ സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുകയായിരുന്നു.

മമ്മൂട്ടി ഡയറക്ടറായ കുറ്റിപ്പുറം തങ്ങള്‍പ്പടിയിലെ പതഞ്ജലിയില്‍ ജ്യോതിഷ് കുമാറിന്റെ മേല്‍നോട്ടത്തിലാണ് ചികിത്സകള്‍ നടക്കുന്നത്. വിവാഹഭ്യര്‍ത്ഥന നിഷേധിച്ചതിനെ തുടര്‍ന്ന് 15ാംമത്തെ വയസിലാണ് ലക്ഷ്മി ആസിഡാക്രമണത്തിനിരയാകുന്നത്. തുടര്‍ന്ന് എട്ട് വര്‍ഷത്തോളം പുറംലോകവുമായി ബന്ധമില്ലാതിരുന്ന ലക്ഷ്മി, ഇപ്പോള്‍ ആസിഡാക്രമണത്തിനിരയായവരുടെ നേതാവാണ്. അമേരിക്കയുടെ ഇന്റര്‍നാഷണല്‍ വിമന്‍ ഓഫ് കറേജ് അവാര്‍ഡും ലക്ഷ്മിയെ തേടിയെത്തിയിട്ടുണ്ട്.