കോഴവാങ്ങിയെന്ന ആരോപണം തെറ്റെങ്കില്‍ ബിജു രമേശിനെതിരെ കേസെടുക്കാത്തത് എന്തുകൊണ്‌ടെന്ന് കോടിയേരി

single-img
2 December 2014

KODIYERI_BALAKRISHNANമന്ത്രി മാണി കോഴവാങ്ങിയെന്ന ആരോപണം തെറ്റാണെങ്കില്‍ ബിജു രമേശിനെതിരെ കേസെടുക്കാത്തതെന്താണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. ബിജുവിന്റെ ആരോപണം ശരിയാണെന്ന് കേസെടുക്കാത്തതിലൂടെ തെളിഞ്ഞിരിക്കുകയാണെന്നും കോടിയേരി പറഞ്ഞു. ഭരണപക്ഷം ശിക്ഷാനടപടികളിലൂടെ പ്രതിപക്ഷ പ്രതിഷേധത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും ശിക്ഷാനടപടികളിലൂടെ പ്രതിഷേധത്തെ ഇല്ലാതാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.