ജമ്മു കശ്മീരിലെയും ജാര്‍ഖണ്ഡിലെയും രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് ഇന്ന്

single-img
2 December 2014

jജമ്മു കശ്മീരിലെയും ജാര്‍ഖണ്ഡിലെയും രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് ഇന്ന്. കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കിടയിലാണ് ഇരു സംസ്ഥാനത്തും തിരഞ്ഞെടുപ്പ് നടക്കുന്നത് .നാലു മന്ത്രിമാരടക്കം 14 സിറ്റിംഗ് എംഎല്‍എമാര്‍ കശ്മീരില്‍ ഇന്ന് ജനവിധി തേടും .
രാവിലെ 8 മുതല്‍ നാലു മണിവരെയാണ് വോട്ടെടുപ്പ്.ജാര്‍ഖണ്ഡില്‍ മുന്‍ മുഖ്യമന്ത്രിമാരായ അര്‍ജുന്‍ മുണ്ട,മധു കോഡ എന്നിവരാണ് ജനവിധി തേടുന്ന പ്രമുഖര്‍. രാവിലെ 7 മുതല്‍ 3 വരെയാണ് 18 മണ്ഡലങ്ങലിലെ വോട്ടെടുപ്പ്. ജംഷെഡ്പൂര്‍ ഈസ്റ്റ്,വെസ്റ്റ് മണ്ഡലങ്ങളില്‍ 5 മണിവരെയാണ് വോട്ടെടുപ്പ്.കേന്ദ്രസേനാംഗങ്ങളടക്കം 40,000 സുരക്ഷാസൈനികരെയാണ് ക്രമസമാധാനപാലനത്തിനായി വിന്യസിച്ചിരിക്കുന്നത്.