ഇസ്ലാം തീവ്രവാദമല്ല; മുസ്ലീങ്ങളെ തീവ്രവാദികളായി കാണരുത്: മാര്‍പാപ്പ

single-img
2 December 2014

Marpappaഇസ്ലാം മതം തീവ്രവാദമല്ലെന്നും മുസ്ലീങ്ങളെ തീവ്രവാദികളായി കാണരുതെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. ഇസ്ലാമും ഖുര്‍ആനും നല്‍കുന്നത് സമാധാനത്തിന്റെ സന്ദേശങ്ങളാണെന്നും മാര്‍പാപ്പ പറഞ്ഞു.

മൂന്ന് ദിവസത്തെ തുര്‍ക്കി സന്ദര്‍ശനത്തിന് ശേഷം റോമിലേക്ക് മടങ്ങുന്ന വഴിയാണ് മാധ്യമങ്ങളോട് പാപ്പ സംസാരിച്ചത്. എന്നാല്‍ ഇസ്ലാമിന്റെ പേരില്‍ ലോകത്ത് നടക്കുന്ന മത തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ മത നേതാക്കള്‍ അപലപിക്കണമെന്നും മുസ്ലീങ്ങളെല്ലാം തീവ്രവാദികളാണെന്ന ചിന്തയ്ക്ക് അയവു വരുത്താന്‍ മത നേതാക്കളുടെ ഈ അപലപനത്തിനും കുറ്റപ്പെടുത്തലിനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ഐ.എസ് തീവ്രവാദികളുടെയും മറ്റു തീവ്രവാദ സംഘടനകളുടെയും ആക്രമണങ്ങളേയും തള്ളിപ്പറഞ്ഞു.