22 ഫോര്‍സ്റ്റാര്‍ ബാറുകള്‍ക്ക് കൂടി ലൈസന്‍സ് നല്കാന്‍ ഹൈക്കോടതി ഉത്തരവ്

single-img
2 December 2014

bar-kerala2208സംസ്ഥാനത്തെ 22 ഫോര്‍സ്റ്റാര്‍ ബാറുകള്‍ക്ക് കൂടി ലൈസന്‍സ് നല്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. നേരത്തെ പൂട്ടിയ 418 ബാറുകളിലും പിന്നീട് പൂട്ടിയ 292 ബാറുകളിലും ഉള്‍പ്പെടുന്ന 22 ബാറുകള്‍ക്കാണ് ഹൈക്കോടതി ഉത്തരവിലൂടെ തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയുക.

അടുത്തിടെ ഹൈക്കോടതി 10 ബാറുകള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്കിയിരുന്നു. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പുതിയതായി ലൈസന്‍സിന് അപേക്ഷിച്ച ഫോര്‍സ്റ്റാര്‍ ബാറുകള്‍ക്കും ലൈസന്‍സ് കിട്ടും.