ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും ചൊവ്വാഴ്ച പണിമുടക്കും

single-img
2 December 2014

bദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും ചൊവ്വാഴ്ച പണിമുടക്കും. കാലഹരണപ്പെട്ട ശമ്പളക്കരാര്‍ പുതുക്കണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപകമായി നടത്തുന്ന നാലുദിന റിലേ പണിമുടക്കിന്റെ ഭാഗമായാണ് പണിമുടക്ക്. പണിമുടക്ക് ഒഴിവാക്കാന്‍ മുംബൈയില്‍ തിങ്കളാഴ്ച ലേബര്‍ കമ്മീഷണര്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് പണിമുടക്ക് ഉറപ്പായി.
കേരളം, തമിഴ്‌നാട്, ആന്ധ്ര, തെലുങ്കാന, കര്‍ണാടക, പോണ്ടിച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളിലാണ് ചൊവ്വാഴ്ച പണിമുടക്കുന്നത്. ബുധനാഴ്ച വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും വ്യാഴാഴ്ച കിഴക്കേ ഇന്ത്യയിലും വെള്ളിയാഴ്ച പശ്ചിമ മേഖലയിലും പണിമുടക്ക് നടക്കും.