ശമ്പളക്കരാര്‍ പുതുക്കല്‍; ഇന്ന് ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്

single-img
2 December 2014

bankവിവിധ യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ ശമ്പളക്കരാര്‍ പുതുക്കണമെന്നാവശ്യപ്പെട്ടു ബാങ്ക് ജീവനക്കാര്‍ ചൊവ്വാഴ്ച പണിമുടക്കും. മുംബൈയില്‍ ലേബര്‍ കമ്മീഷണര്‍ വിളിച്ചുകൂട്ടിയ അനുരഞ്ജന ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണു സമരം നടത്താന്‍ തീരുമാനിച്ചതെന്നു കണ്‍വീനര്‍ സി.ഡി. ജോണ്‍സണ്‍ പറഞ്ഞു. കേരളത്തിനു പുറമേ ആന്ധ്രപ്രദേശ്, തെലുങ്കാന, കര്‍ണാടക, പുതുച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളിലാണ് പണിമുടക്ക് നടക്കുക. ബുധനാഴ്ച വടക്കന്‍ സംസ്ഥാനങ്ങളിലും നാലിനു കിഴക്കന്‍ സംസ്ഥാനങ്ങളിലും അഞ്ചിനു പശ്ചിമ സംസ്ഥാനങ്ങളിലും പണിമുടക്കു നടക്കും.