എരുമേലിക്കടുത്ത് അയ്യപ്പന്മാര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; പത്ത് പേര്‍ക്ക് പരിക്ക്

single-img
2 December 2014

kഎരുമേലിക്കടുത്ത് തമിഴ്‌നാട്ടില്‍ നിന്ന് വന്ന അയ്യപ്പന്മാര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് പത്ത് പേര്‍ക്ക് പരിക്കേറ്റു. ആറു പേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ കാഞ്ഞിരപ്പള്ളി ആശുപത്രിയിലും പ്രവേശിപ്പിച്ചു.

 

നാമക്കലില്‍ നിന്നുള്ള തീര്‍ഥാടകരുടെ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ബസ്സില്‍ 49 പേരായിരുന്നു ഉണ്ടായിരുന്നു . ശബരിമലയിലേയ്ക്ക് പോകുംവഴി കണമല അട്ടിവളവ് ഇറക്കത്തില്‍ വച്ച് നിയന്ത്രണം വിട്ട ബസ് റോഡരികിലെ ബാരിക്കേഡുകള്‍ തകര്‍ത്താണ് കൊക്കയിലേക്ക് മറിഞ്ഞത്. ബാരിക്കേഡുകള്‍ ഉള്ളതുകൊണ്ടാണ് ബസ്സ് കൂടുതല്‍ താഴ്ചയിലേയ്ക്ക് വീഴാതിരുന്നത്.