ഭാവിയിലെ താരമാകാൻ പോകുന്ന 10 മോട്ടോർ സൈക്കിളുകൾ

single-img
2 December 2014

ലോകത്തിലെ വൻകിട ബൈക്കു കമ്പനികൾ ഉപഭോഗ്താക്കളെ ലക്ഷ്യമിട്ട് ഭാവിയിലെ താരമാകാൻ പോവുന്ന മോട്ടോർ സൈക്കിളുകൾ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നു. ഇവയുടെ മോഡലുകൾ കണ്ടാൽ സയൻസ് ഫിക്ഷൻ സിനിമകളിൽ കാണുന്ന ബൈക്കുകളെ ഓർമ്മപ്പെടുത്തും. ഇത്തരത്തിലുള്ള 10 മോട്ടോർ സൈക്കിളുകൾ താഴെ കൊടുക്കുന്നു.

1.ഹോണ്ട വീ4

v4
ഹോണ്ട വീ4 2008ലെ ജെർമ്മനിയിലെ ബൈക്ക് ഷോയിൽ അവതരിപ്പിച്ചതാണ്. ഈ സ്പോർട്ട്സ് ബൈക്കിന്റെ നിർമ്മാണ ശൈലി മറ്റു ബൈക്കുകളിൽ നിന്നും വളരെ വ്യത്യസ്ഥമാണ്.

2. സുസുക്കി ജി സ്റ്റ്രൈഡർ

suzuki g
സുസുക്കി ജി സ്റ്റ്രൈഡർ 2003ലെ ടോക്കിയോ മോട്ടോർ ഷോയിലാണ് ആദ്യമായി അവതരിപ്പിച്ചത്. ഈ മോട്ടോർ ബൈക്ക് രൂപകല്പന ചെയ്തിരിക്കുന്നത് പകുതി ബൈക്കിന്റേയും പകുതി സ്കൂട്ടറിന്റേയും മാതൃകയിലാണ്.

3.ഐ.കേർ

icare
ഐ.കേർ വളരെ വേഗത്തിൽ സഞ്ചരിക്കുന്നതിന് വേണ്ടിയാണ് രൂപകല്പന ചെയ്തിരിക്കുന്നത്.

4. വിക്ടർ വിഷൻ 800

vv800
സിറ്റി യാത്രക്ക് ഉപയോഗിക്കാൻ കഴിയുന്ന വളരെ വേഗത ഏറിയ ബൈക്കാണ് വിക്ടർ വിഷൻ 800.

5.യമഹ ടെസ്സെറാക്റ്റ്

Yamaha_Tesseract_Concept
2008ൽ നടന്ന യമഹയുടെ ടോക്കിയോ മോട്ടോർ ഷോയിൽ അവതരിപ്പിച്ച ടെസ്സെറാക്റ്റ് വി-ആകൃതിയിലുള്ള ഇലക്ട്രിക്ക് മോട്ടോർ മോഡലാണ്.

6. പെറാവിസ് മോണോട്രേസർ

monotracer
യാത്രക്കാരനെ മൊത്തമായിട്ട് മൂടിവെക്കുന്ന പെറാവിസ് മോണോട്രേസർ ബൈക്കുകൾ വളരെ വേഗത്തിൽ കുറഞ്ഞ ഇന്ധനക്ഷമതയിൽ പ്രവർത്തിക്കുന്നവയാണ്.

7. ബൊംബാർഡിയർ എംബ്രിയോ

embrio
2003ൽ ബൊംബാർഡിയർ പുറത്തിറക്കിയ ഒരു വീലുള്ള മോട്ടോർ സൈക്കിളാണ് എംബ്രിയോ. 2025 ഓടെ പുറത്തിറക്കാനാണ് കമ്പനി അധികൃതരുടെ ശ്രമം.

8. ബാറ്റ്പോഡ്

batpod
വാറ്റർ കൂളിംഗ് ടെക്ക്നോളജി ഉപയോഗിച്ച് ഓടുന്ന ഒറ്റ സിലണ്ടർ എഞ്ചിനുള്ള ബൈക്കാണ് ബാറ്റ്പോഡ്. ലൈറ്റ് മോഡലായ ബാറ്റ്പോഡ് ഉപയോഗിച്ച് വളരെ വേഗത്തിൽ സഞ്ചരിക്കാൻ കഴിയും.

9. ഡോജ് ടോമഹാക്ക്

tomahawk
ഡോജിന്റെ ടോമഹാക്ക് 2003ലെ ഡിട്രോയിറ്റ് ഓട്ടോ സലൂണിലാണ് പ്രദർശനത്തിന് എത്തിയത്.

10. കോൺഫെഡറേറ്റ് റെനൊവേഷിയോ

renovation
കോൺഫെഡറേറ്റ് റെനൊവേഷിയോ രൂപകല്പനയിൽ മറ്റു ബൈക്കുകളിൽ നിന്നും വളരെ വ്യത്യസ്ഥമാണ്. ചെറുതും ഒറ്റ സീറ്റുള്ളതുമായ കോൺഫെഡറേറ്റ് റെനൊവേഷിയോ സാധാരണ ബൈക്കിന്റെ എല്ലാ ലക്ഷണവും ഉള്ളവയാണ്.