ലഗേജിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് തമാശ പറഞ്ഞ ഡോക്ടർക്ക് 90,000 ഡോളറിന്റെ പിഴ

single-img
2 December 2014

airportമയാമി: തന്റെ കൈയ്യിലുള്ള ലഗേജിൽ ബോംബ് ഉണ്ടെന്ന് തമാശ പറഞ്ഞ ഡോക്ടർക്ക് 90,000 ഡോളറിന്റെ പിഴ വിധിച്ചു. മയാമി അന്താരാഷ്ട്ര എയർപോർട്ടിൽ വെച്ച് മാനുവൽ അല്വറാഡോ എന്ന ഡോക്ടർ തന്റെ ലഗേജിൽ ബോംബുണ്ടെന്ന് കളിയായി പറഞ്ഞതാണ് കാര്യമായി മാറിയത്.

ഇദ്ദേഹത്തിന്റെ ഫലിതം കാരണം വിമാനത്താവളത്തിൽ ഉണ്ടായിരുന്നവരെ ഒഴിപ്പിക്കുകയും വിമാനങ്ങൾ വൈകുകയും ചെയ്തു. ഇതിന്റെ നഷ്ടപരിഹാരമായിട്ടാണ് അധികൃതർ 90,000 ഡോളറിന്റെ പിഴ വിധിച്ചത്.

വിമാനത്താവളത്തിൽ എത്തിയ മാനുവൽ സുരക്ഷ ഉദ്യോഗസ്ഥാൻറെ പതിവ് ചോദ്യത്തിനുള്ള മറുപടിയായി തന്റെ ലഗേജിൽ സ്ഫോടക വസ്തുവുണ്ടെന്ന് പറയുകയും. ഉടൻ തന്നെ താൻ തമാശ പറഞ്ഞതാണെന്ന് അധികൃതരെ അറിയിച്ചെങ്കിലും അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ട് പോയിരുന്നു.

എന്തായാലും കേസിൽ നിന്നും രക്ഷപ്പെടണമെങ്കിൽ  90,000 ഡോളർ കെട്ടിവെച്ചേ മാനുവലിന് ജയിലിൽ നിന്നും പുറത്ത് വരാൻ സാധിക്കുകയുള്ളൂവെന്ന് അദ്ദേഹത്തിന്റെ വക്കീൽ പറഞ്ഞു.