ഒബാമയുടെ മക്കളെ ഫേസ്ബുക്ക് വഴി വിമർശിച്ച റിപ്പബ്ലിക്കൻ പാർട്ടി പ്രവർത്തക രാജിവെച്ചു

single-img
2 December 2014

obama-daughtersഒബാമയുടെ പെണ്മക്കളെ ഫേസ്ബുക്ക് വഴി വിമർശിച്ച റിപ്പബ്ലിക്കൻ പാർട്ടി പ്രവർത്തക തന്റെ സ്ഥാനം രാജിവെച്ചു. കഴിഞ്ഞ ദിവസം വൈറ്റ് ഹൗസിൽ നടന്ന ചടങ്ങിൽ ഒബാമക്കൊപ്പം പങ്കെടുത്ത സഷയുടേയും മാലിയയുടേയും മുഷിപ്പിക്കുന്ന രൂപത്തെ വിമർശിച്ചാണ് പാർട്ടി പ്രവർത്തക എലിസബത്ത് ലൗട്ടെൺ പോസ്റ്റ് ചെയ്തത്.

പ്രിയപ്പെട്ട സാഷ, മാലിയ, നിങ്ങൾ ഇരുവരും പ്രാപ്തിയുള്ള കൗമാരക്കാരാണെന്നും. രാജ്യത്തിന്റെ പ്രഥമ കുടുംബമായ നിങ്ങൾ കുറച്ചു കൂടി നിലവാരം കാണിക്കണമെന്നും. ബാറിൽ നിൽക്കുന്നത് പോലെ അല്ലാതെ സ്ഥാനത്തിന് അനുസരിച്ച് വസ്ത്രം ധരിക്കണമെന്നും ലൗട്ടൺ ഫേസ്ബുക്കിൽ കുറിച്ചു.

കൂടാതെ നിങ്ങളുടെ മാതാപിതാക്കൾ അവരുടെ സ്ഥാനത്തേയോ രാജ്യത്തേയോ ബഹുമാനിക്കില്ലെന്നും നിങ്ങൾ ഇരുവരും അതുപോലെ ആകരുതെന്നും അവർ ഫേസ്ബുക്കിലൂടെ പറഞ്ഞു.
സംഭവം വഷളായതോടെ എലിസബത്ത് ലൗട്ടെൺ മാപ്പുപറഞ്ഞ് തന്റെ സ്ഥാനം രാജിവെക്കുകയായിരുന്നു.