ഫേസ്ബുക്ക് വഴി ജുഡീഷ്യറിയെ അപകീർത്തിപ്പെടുത്തിയ ആളെ ഒരു മാസത്തെ തടവിന് ഹൈക്കോടതി ശിക്ഷിച്ചു

single-img
2 December 2014

courtജുഡീഷ്യറിയെ സോഷ്യൽ മീഡിയ വഴി അപകീർത്തിപ്പെടുത്തിയ ആളെ ഒരു മാസത്തെ തടവിന് ശിക്ഷിച്ചു. മുംബൈയ് ഹൈക്കോടതിയാണ് ദ്വാരക ഹിരാനന്ദനിക്ക് തടവ് വിധിച്ചത്.

സോഷ്യൽ മീഡിയ വഴി കോടതിയെ അധിക്ഷേപിച്ചത് ഗുരുതരമായ കുറ്റമാണെന്നും. കോടതി അലക്ഷ്യത്തിന്റെ പരമാവധി ശിക്ഷ 6 മാസമാണെങ്കിലും തങ്കൾ ചെയ്ത തെറ്റിന് ഒരു മാസത്തെ ശിക്ഷമാത്രമാണ് നൽകുന്നതെന്നും. ഇതുപോലുള്ള തെറ്റുകൾക്ക് ശക്താമായ നടപടി എടുക്കേണ്ട സമയമായെന്നും ശിക്ഷ വിധിച്ച ഡിവിഷൻ ബഞ്ച് ജഡ്ജിമാരായ എം.കനാഡ്, അനുജ പ്രഭുദേശായി എന്നിവർ അഭിപ്രായപ്പെട്ടു.

വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുന്നത് വരെ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി അറിയിച്ചു. താൻ നിരപരാധിയാണെന്നും തന്നോട് കരുണകാണിക്കണമെന്നും ഹിരാനന്ദനി കോടതിയോട് അപേക്ഷിച്ചു.

തങ്കൾക്ക് ജുഡിഷ്യറിയെ അപകീർത്തിപ്പെടുത്താൻ അവകാശമില്ലെന്നും ഇത്തരത്തിൽ അരോപണങ്ങൾ നടത്തരുതെന്നും കോടതി തക്കീത് ചെയ്തു.

തന്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിനെ സംബന്ധിച്ചുള്ള കേസിന്റെ വിധിയിൽ നിരാശപൂണ്ടാണ് ഇദ്ദേഹം കോടതിയെ അപകീർത്തിപ്പെടുത്തി സോഷ്യൽ നെറ്റ്വർക്കിങ്ങ് സൈറ്റുവഴി പ്രചരിപ്പിച്ചതെന്ന് പറയപ്പെടുന്നു.