വ്യത്യസ്ഥമായ വിവാഹസമ്മാനം; വധൂവരന്മാർക്ക് വിവാഹ സമ്മാനമായി അതിഥികൾ രക്തദാനം നടത്തി

single-img
2 December 2014

marrageവധൂവരന്മാർക്കുള്ള വിവാഹ സമ്മാനമായി അതിഥികൾ രക്തദാനം നടത്തി. വഡോദരയിൽ നടന്ന വിവാഹ സൽകാരത്തിൽ പങ്കെടുത്ത അതിഥികളാണ് വിവാഹ സമ്മാനമായി രക്തദാനം നടത്തിയത്. ഡോക്ടർ ഭേശാനിയയാണ് തന്റെ മകളുടെ വിവാഹ ദിനത്തിൽ രക്തദാനത്തെ കുറിച്ച് പ്രചാരണം നടത്തി വ്യത്യസ്ഥനായത്.

വിവാഹത്തിന് പങ്കെടുത്ത 370 ലേറെ അതിഥികൾ രക്തദാനം ചെയ്തതായാണ് കണക്ക്.

ഡോക്ടർമാരായ തന്റെ മകളേയും മരുമകനേയും കൊണ്ട് രക്തദാനം ചെയ്യിക്കുകയും. അവിടെ കൂടിയിരുന്ന അതിഥികൾക്ക് രക്തദാനത്തിലൂടെ ജിവൻ രക്ഷിക്കുന്നതിന്റെ ആവശ്യകത മനസിലാക്കി കൊടുക്കാൻ കഴിഞ്ഞതും. തങ്ങൾക്ക് കിട്ടിയ ഏറ്റവും വലിയ വിവാഹ സമ്മാനമാണെന്ന് ഭേഷനി പറഞ്ഞു.

തന്റെ മകൾക്ക് സ്വർണ്ണവും മറ്റു അമൂല്യ സമ്മാനങ്ങളും നൽകുന്നതിന് പകരം. ഇരുവരേയും രക്തദാനം നടത്തുമെന്നും പെൺഭ്രൂണ ഹത്യയെ എതിർക്കുമെന്നും.  ഒരിക്കലും പുകയില ഉല്പന്നങ്ങൾ ഉപയോഗിക്കില്ലെന്നും കൂടാതെ അവയവദാനവും രക്തദാനവും നടത്തുന്നതിന് മറ്റുള്ളവരെ പ്രോൽസാഹിപ്പിമെന്നും വധൂവരന്മാരെ കൊണ്ട് പ്രതിജ്ഞ ചെയ്യിച്ചതായും അദ്ദേഹം പറഞ്ഞു.

ഈ സംഭവത്തെ ഡോക്ടർ ഭേശാനി ഗിന്നസ് ബുക്കിലും ലിംക ബുക്കിലും രജിസ്റ്റർ ചെയ്തിട്ടുണ്ട്.