വാജ്‌പേയിയുടെ ജന്മദിനം മികച്ച ഭരണനിര്‍വഹണ ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി

single-img
2 December 2014

INDIA-POLITICS-OPPOSITION-PRESIDENTഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയായ അടല്‍ ബിഹാരി വാജ്‌പേയിയുടെ പിറന്നാള്‍ ദിനം ദേശീയ സത്ഭരണ ദിവസമനായി ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിസംബര്‍ 25 നാണ് വാജ്‌പേയിയുടെ പിറന്നാള്‍.

നല്ല ഭരണനിര്‍വഹണം മാറ്റത്തിന്റെ ആദ്യ ചുവടുവെപ്പാണെന്ന് നേരത്തെ മോഡി പറഞ്ഞിരുന്നു. ഇതിന്റെ മുന്നോടിയായിട്ടാണ് മുന്‍ പ്രധാനമന്ത്രിയുടെ ജന്മദിനം തന്നെ മികച്ച ഭരണനിര്‍വഹണ ദിനമായി ആചരിക്കാന്‍ ബിജെപി സര്‍ക്കാര്‍ തീരുമാനിച്ചത്. പാര്‍ട്ടിയിലെ ഉന്നതനായ നേതാവിനോടുള്ള ആദര സൂചകമായാണ് ഈ തീരുമാനമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.ബിജെപിയുടെ പാര്‍മെന്ററി ബോര്‍ഡ് യോഗത്തിലാണ് പ്രധാനമന്ത്രിയുടെ പുതിയ പ്രഖ്യാപനം ഉണ്ടായത്. ഇപ്പോൾ വിശ്രമ ജീവിതത്തിലാണു മുൻപ്രധാനമന്ത്രി വാജ്പേയ്