കോടതിയില്‍ ഹാജരാക്കാന്‍ വിലങ്ങിന് പകരം പോലീസ് ഉപയോഗിച്ചത് കയറ്

single-img
2 December 2014

Vilanguകുറ്റവാളികളുടെ വര്‍ദ്ധിച്ച എണ്ണവും വിലങ്ങിന്റെ അഭാവവും ആന്ധ്രാ പോലീസിനെ കുഴപ്പിക്കുന്നു. കോടതിയിലും മറ്റും ഹാജരാക്കാന്‍ ആവശ്യത്തിന് വിലങ്ങില്ലാതായപ്പോള്‍ പ്രതികളുടെ കൈ കയറുകൊണ്ട് കെട്ടിക്കൊണ്ട് പോകേണ്ട ഗതികേടിലാണ് പോലീസ്. കഴിഞ്ഞ ദിവസം രക്തചന്ദന കടത്തുകേസിലെ പ്രതികളെകോടതിയില്‍ ഹാജരാക്കാന്‍ പ്രതികളെ കയറുപയോഗിച്ച് കൈകള്‍ ബന്ധിച്ചത് വാര്‍ത്തയായിരുന്നു.

2,000 തമിഴ്‌നാട്ടുകാരാണ് കടത്തല്‍ കേസുകളില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മാത്രം അറസ്റ്റിലായത്. ആറ് വിലങ്ങുകളാണ് ഓരോ സ്‌റ്റേഷനിലും സൂക്ഷിക്കുന്നത്. ഒരേസമയം നിരവധി പേരെ അറസ്റ്റ് ചെയ്യേണ്ടി വരുമ്പോഴാണ് വിലങ്ങുകള്‍ തികയാതെ വരുന്നതെന്ന് പോലീസുകാര്‍ പറയുന്നു. കാടിനോട് ചേര്‍ന്നുള്ള ഉള്‍നാടന്‍ ഗ്രാമങ്ങളിലെ പോലീസ് സ്‌റ്റേഷനുകളിലാണ് വിലങ്ങില്ലാതായപ്പോള്‍ പ്രതികളുടെ കൈ കെട്ടാന്‍ കയറിനെ ആശ്രയിച്ചത്.