ചലച്ചിത്രമേളയിൽ അബദ്ധം പിണഞ്ഞ അവതാരക സോഷ്യൽ മീഡിയയോട്;ഇനിയെങ്കിലും വെറുതെ വിടൂ.താൻ ആത്മഹത്യയുടെ വക്കിൽ • ഇ വാർത്ത | evartha
Editors Picks, Movies

ചലച്ചിത്രമേളയിൽ അബദ്ധം പിണഞ്ഞ അവതാരക സോഷ്യൽ മീഡിയയോട്;ഇനിയെങ്കിലും വെറുതെ വിടൂ.താൻ ആത്മഹത്യയുടെ വക്കിൽ

ladyതന്നെ ഇനിയെങ്കിലും വെറുതേ വിടൂ എന്ന അപേക്ഷയുമായി ഗോവ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവ വേദിയില്‍ അബദ്ധം പിണഞ്ഞ ദൂരദര്‍ശന്‍ അവതാരക അയേനാ പഹൂജ.അവതാരകയുടെ അബദ്ധം സോഷ്യൽ മീഡിയ വലിയ രീതിയിൽ ആഘോഷിച്ചിരുന്നു.തന്നെ എന്തിനാണു ഇത്രയും പീഡിപ്പിക്കുന്നതെന്നും നിങ്ങൾക്കാർക്കും അബന്ധം പറ്റാറില്ലേ എന്നും അയേനാ ചോദിക്കുന്നു.സോഷ്യല്‍ മീഡിയയില്‍ പരിഹാസവും വിമര്‍ശനവും രൂക്ഷമായതാണ്‌ ആത്മഹത്യയെക്കുറിച്ച്‌ പോലും ചിന്തിച്ചെന്ന് അവർ പറഞ്ഞു.

പരിപാടിയുടെ വിവരങ്ങള്‍ തരുന്ന മൈക്ക് തല്‍സമയ സംപ്രേഷണത്തിന് മുമ്പ് അഞ്ച് തവണ കേടായിരുന്നതായും ‘വേദിയിലേക്ക് വരുന്നവരുടെ വിവരങ്ങള്‍ നല്‍കാന്‍ പ്രൊഡ്യൂസര്‍ക്ക് യഥാസമയം കഴിഞ്ഞില്ലെന്നും. ആകെ പരിഭ്രാന്തയായി പോയപ്പോഴാണ് അബദ്ധങ്ങള്‍ പിണഞ്ഞ് പോയതെന്നും. അയേനാ പഹൂജ പറഞ്ഞു.എന്നാല്‍, അതു കൂടാതെ രണ്ടു മണിക്കൂര്‍ പരിപാടി നന്നായി നടന്നു. പക്ഷേ, തെറ്റുകള്‍ മാത്രമാണ് വീഡിയോ പ്രചരിക്കുന്നത്.കളിയാക്കാൽ തന്റെ ജീവിതം നശിപ്പിക്കുന്ന തരത്തിൽ പരിധി വിട്ടതുകൊണ്ടാണു താൻ പ്രതികരിക്കുന്നതെന്നും അവർ പറഞ്ഞു.

അയേന ഗോവ ചലച്ചിത്ര മേളയുടെ വേദിയില്‍ ഗോവ ഗവര്‍ണറെ ഇന്ത്യന്‍ ഗവര്‍ണര്‍ എന്ന്‌ വിളിച്ചതും ലോകപ്രശസ്‌ത സംവിധായകനോട്‌ സിനിമ കാണാറുണ്ടോ എന്ന്‌ ചോദിച്ചതുമൊക്കെയാണു പരിഹാസത്തിനിരയായത്.അവതാരകയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്ന്‌ പ്രസാര്‍ ഭാരതിക്ക്‌ മേലും ശക്‌തമായ സമ്മദര്‍ദ്ദമുണ്ട്‌. ഇതിനിടെയാണു പരിഹസിക്കുന്നത്‌ അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട് അയേനാ പഹൂജ തന്നെ രംഗത്ത് വന്നത്