ബി.സി.സി.ഐയുടെ സാമ്പത്തിക ഘടന വ്യക്തമാക്കാൻ സുപ്രീംകോടതി ഉത്തരവ്

single-img
1 December 2014

bബി.സി.സി.ഐയുടെ സാമ്പത്തിക ഘടന വ്യക്തമാക്കാൻ സുപ്രീംകോടതി ഉത്തരവ്. ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിലെ താരങ്ങളുടെ ലേലം സംബന്ധിച്ച വിവരങ്ങളും വ്യക്തമാക്കാൻ കോടതി ബി.സി.സി.ഐയോട് നിർദ്ദേശിച്ചു.
ഐ.പി.എൽ ആറാം സീസണിലെ വാതുവയ്പുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോൾ ആയിരുന്നു കോടതിയുടെ നിർദ്ദേശം.

 
അതേസമയം ഐ.പി.എൽ ഒത്തുകളിയെ കുറിച്ച് അന്വേഷിക്കാൻ സമിതിയെ നിയോഗിക്കാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.

 

മത്സരങ്ങളുടെ സംപ്രേഷണവകാശം, ടിക്കറ്റ് വിൽപന എന്നിവയെ കുറിച്ചുള്ള വിശദ വിവരങ്ങളും ബി.സി.സി.ഐ കോടതിയെ അറിയിക്കേണ്ടി വരും. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.