അട്ടപ്പാടി ശിശുമരണം പോഷകാഹാരക്കുറവ് കൊണ്ടല്ലെന്ന് കേന്ദ്ര സർക്കാർ

single-img
1 December 2014

aഅട്ടപ്പാടി ശിശുമരണം പോഷകാഹാരക്കുറവ് കൊണ്ടല്ലെന്ന് കേന്ദ്ര സർക്കാർ. പോഷകാഹാരക്കുറവ് മരണ കാരണം ആവാറില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി.നഡ്ഡ ലോക്‌സഭയിൽ പറഞ്ഞു. പി.കരുണാകരൻ എം.പിയുടെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.അട്ടപ്പാടിയിലെ ശിശു മരണങ്ങൾ പോഷകാഹാരക്കുറവ് കൊണ്ടാണെന്ന് കേന്ദ്രത്തിന് ബോദ്ധ്യം വന്നിട്ടില്ല എന്നും കേരളത്തിൽ അമിത ശിശുമരണമില്ലെന്നും നഡ്ഡ വ്യക്തമാക്കി.