സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന്റെ വില 113 രുപ കുറച്ചു

single-img
1 December 2014

gas cylinderന്യൂഡല്‍ഹി : സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന്റെ വില  113 രുപ കുറച്ചു. അന്താരാഷ്ട്രവിപണിയില്‍ എണ്ണവില കുറഞ്ഞതിനെ തുടര്‍ന്നാണ് പാചകവാതകവില കുറക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്. മൂന്നുവര്‍ഷത്തിനിടെയിലെ ഏറ്റവും കുറഞ്ഞ വിലയാണിത്.

ഡല്‍ഹിയില്‍ 14.2 കിലോ ഭാരമുള്ള പാചകവാതക സിലിണ്ടറിന് 752 രൂപയാണ് പുതിയ വില. നേരത്തെ ഇത് 865 രൂപയായിരുന്നു.