ഞായറാഴ്ച്ച ഡ്രൈ ഡേ ഏര്‍പ്പെടുത്തിയതു കൊണ്ട് ജനങ്ങളെ മദ്യപാനശീലത്തില്‍ നിന്ന് മോചിപ്പിക്കാനാകുമോയെന്ന് പി.സി ജോര്‍ജ്

single-img
1 December 2014

pcതിരുവനന്തപുരം: ഞായറാഴ്ചകള്‍ ഡ്രൈ ആക്കിയതുകൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടായിട്ടുണ്ടോയെന്ന് പി.സി ജോര്‍ജ് ചോദിച്ചു. ശനിയാഴ്ചകളില്‍ മദ്യ വില്‍പനയില്‍ വന്‍ വര്‍ധനയുണ്ടെന്നും ഞായാറാഴ്ച ഡ്രൈ ആയതിനാലാണിതെന്നും എക്‌സൈസ് മന്ത്രി മറുപടി നല്‍കി.
ഡ്രൈ ഡേ ഏര്‍പ്പെടുത്തിയതു കൊണ്ട് ജനങ്ങളെ മദ്യപാനശീലത്തില്‍ നിന്ന് മോചിപ്പിക്കാനാകുമോയെന്ന് പി.സി ജോര്‍ജ് ചോദിച്ചു.

ശനിയാഴ്ചകളിലെ മദ്യവില്‍പനയുടെ കണക്ക് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ചീഫ് വിപ്പ് ആവശ്യപ്പെട്ടു. ശനിയാഴ്ചകളിലെ മദ്യ വില്‍പനയില്‍ 40 ശതമാനത്തിന്റെ വര്‍ധനയുണ്ടായതായി മന്ത്രി കെ. ബാബു വെളിപ്പെടുത്തി.

ശരാശാരി 34 കോടി രൂപയുടെ കച്ചവടം ശനിയാഴ്ചകളില്‍ നടക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.  ക്രിസ്തുമസും പുതുവത്സരവും പ്രമാണിച്ച് പൂട്ടിയ ബാറുകളിലെ തൊഴിലാളികള്‍ക്ക് 10,000 രൂപ വീതം സാമ്പത്തിക സഹായം നല്‍കുമെന്നും മന്ത്രി കെ. ബാബു വ്യക്തമാക്കി.