ബലാത്സംഗം തടയാൻ പെണ്‍കുട്ടികള്‍ ജീന്‍സ് ധരിക്കുന്നത് വിലക്കണമെന്ന് ഹിന്ദു മഹാസഭ

single-img
1 December 2014

south-indian-masala-actress-eesha-chawla-tshirt-jeans-photo-shoot10ന്യൂഡല്‍ഹി: വര്‍ധിച്ചുവരുന്ന അശ്ലീലത ഒഴിവാക്കാന്‍ സ്‌കൂളിലും കോളേജിലും പെണ്‍കുട്ടികള്‍ക്ക് ഡ്രസ് കോഡ് ഏര്‍പ്പെടുത്തണമെന്ന് അഖില ഭാരത ഹിന്ദു മഹാസഭ.  പെണ്‍കുട്ടികളുടെ മോശം വസ്ത്രധാരണമാണ് ബലാത്സംഗം പോലുള്ള സംഭവങ്ങളിലേക്ക് നയിക്കുന്നത്.

പെൺകുട്ടികൾ ദേഹം മുഴുവന്‍ മറയ്ക്കുന്ന തരത്തിൽ വസ്ത്രം ധരിക്കണം. കൂടാതെ നിര്‍ബന്ധമായും പെണ്‍കുട്ടികള്‍ ദുപ്പട്ട ധരിക്കണമെന്ന് അഖില ഭാരത ഹിന്ദു മഹാസഭ ഉപാധ്യക്ഷന്‍ ധരംപാല്‍ സിവാച്ച് പറഞ്ഞു.
സമൂഹത്തില്‍ ദിനംപ്രതി വര്‍ധിച്ചു വരുന്ന അശ്ലീലതക്ക് തടയിടാന്‍ സ്‌കൂളുകളിലും കോളജുകളിലും പെണ്‍കുട്ടികള്‍ക്ക് ഡ്രസ് കോഡ് ഏര്‍പ്പെടുത്തുകയും.  ഇറുകിയ ജീന്‍സും ടോപ്പും ധരിക്കുന്നതില്‍ നിന്നും നിര്‍ബന്ധമായും പെണ്‍കുട്ടികളെ വിലക്കണം.

അതുപോലെ തന്നെ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിക്കണം. വിവാഹം കഴിക്കാതെ ലിവിംഗ് ടുഗെദര്‍ പോലുള്ള രീതികള്‍ നമ്മുടെ സംസ്‌കാരത്തിന് യോജിച്ചതല്ലെന്നും ധരംപാല് പറഞ്ഞു.