ഒഡീഷയില്‍ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് സൈക്കിള്‍ പമ്പ് ഉപയോഗിച്ചതായി പരാതി

single-img
1 December 2014

sterilisationഒഡീഷ:  ഒഡീഷയില്‍ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് സൈക്കിള്‍ പമ്പ് ഉപയോഗിച്ചതായി പരാതി. സംസ്ഥാന ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ആന്‍ഗുള്‍ ജില്ലയിലെ ബന്‍പര്‍പാലില്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച കുടുംബാസൂത്രണ ക്യാമ്പിലാണ് ശസ്ത്രക്രിയയ്ക്ക് സൈക്കിള്‍ പമ്പ് ഉപയോഗിച്ചത്.  56 യുവതികളാണു ക്യാമ്പില്‍ പങ്കെടുത്തത്. ശസ്ത്രക്രിയയ്ക്കു വിധേയരാകുന്ന സ്ത്രീകളുടെ ഗര്‍ഭാശയമുഖം വികസിപ്പിക്കുന്നതിനാണ് സൈക്കിള്‍ പമ്പ് ഉപയോഗിച്ചതെന്ന് പറയപ്പെടുന്നു.

ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്‍ഗുള്‍ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിലയേറിയ ശസ്ത്രക്രിയ ഉപകരണങ്ങളുടെ അഭാവത്തില്‍ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കു സൈക്കിള്‍ പമ്പുകള്‍ ഉപയോഗിക്കുന്നത് സാധാരണമാണെന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ പക്ഷം.

ശസ്ത്രക്രിയയ്ക്കു മുമ്പ് സൈക്കിള്‍ പമ്പും അതിന്റെ നോസിലും അണുവിമുക്തമാക്കിയതിനുശേഷമാണ് ഉപയോഗിക്കുന്നതെന്ന് പറയെപ്പെടുന്നു