മന്ത്രിമാര്‍ പരസ്പരം പുറംചൊറിഞ്ഞ് കൊടുക്കുകയാണെന്ന് പിണറായി വിജയന്‍

single-img
1 December 2014

pinarayi-press-meet__smallതിരുവനന്തപുരം: അഴിമതിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ സഹായസഹകരണ സംഘത്തെ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കൂടാതെ മന്ത്രിമാര്‍ പരസ്പരം പുറംചൊറിഞ്ഞ് കൊടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബാര്‍ കോഴ ആരോപണത്തില്‍ ധനമന്ത്രി കെ.എം.മാണിയുടെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ നടത്തിയ നിയമസഭ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പിണറായി.

സോളാര്‍ തട്ടിപ്പ് കേസില്‍ അന്വേഷണം നേരിടുന്ന മുഖ്യമന്ത്രിക്ക് മാണിയോട് രാജിവെയ്ക്കാന്‍ ആവശ്യപ്പെടാന്‍ കഴിയുമോയെന്നും മാണിയോട് രാജിവെയ്കാന്‍ പറയാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്നും പിണറായി ചോദിച്ചു.