ഐസിസ് നടത്തുന്നത് വിശുദ്ധ യുദ്ധമല്ലെന്ന് ആരിഫ് മജീദ്

single-img
1 December 2014

majeedഗുവാഹട്ടി: ഐസിസ് നടത്തുന്നത് വിശുദ്ധ യുദ്ധമല്ലെന്ന് ആരിഫ് മജീദ്. എൻ.ഐ.എയുടെ ചോദ്യംചെയ്യലിലാണ് മജീദ് ഇക്കാര്യം വെളിപ്പെടുത്തിയത്. തന്നെ അവർ യുദ്ധത്തിൽ പങ്കെടുപ്പിക്കാതെ മാറ്റി നിർത്തുകയായിരുന്നു. ബാത്ത് റൂം കഴുകുന്നതും യുദ്ധത്തിൽ പങ്കെടുക്കുന്നവർക്ക് വെള്ളം എത്തിച്ച് കൊടുക്കുന്നതുമായിരുന്നു തന്റെ ജോലിയെന്നും. ഒരിക്കൽ പരിക്കേറ്റ തന്നെ ആശുപത്രിയിൽ കൊണ്ട് പോകാൻ തീവ്രവാദികൾ തയാറായില്ലെന്നും.

പിന്നീട് താൻ കേണപേക്ഷിച്ചതിനാലാണ് തന്നെ ആശുപത്രിയിൽ എത്തിച്ചതെന്നും ചോദ്യം ചെയ്യലിൽ മജീദ് വ്യക്തമാക്കി. വിശുദ്ധയുദ്ധത്തിന്റെ പേരിൽ തീവ്രവാദികൾ സ്ത്രീകളെ മൃഗീയമായി ബലാൽസംഘം ചെയ്യുകയാണെന്നു ഐസിസ് നടത്തുന്നത് വിശുദ്ധമല്ലെന്നും ആരിഫ് പറഞ്ഞു.

ഓണ്‍ലൈൻ ചാറ്റിംഗിലൂടെയാണ് താന്‍ ജിഹാദിലേക്ക് ആകര്‍ഷിക്കപ്പെട്ടതെന്നും ജിഹാദിനെക്കുറിച്ച് ധാരാളം വായിക്കുകയും ഒരുമാസത്തോളം ഐഎസ് ഗ്രൂപ്പുമായി ഇന്റര്‍നെറ്റില്‍ സംഭാഷണം നടത്തുകയും ചെയ്തശേഷമാണ് ഐഎസില്‍ ചേർന്നതെന്നും മജീദ് സമ്മതിച്ചു. മൊസൂളില്‍ എത്തിയശേഷം ഐഎസിന്‍െ നേതാക്കളിലൊരാളായ അബു അലിയുമായി ബന്ധപ്പെടാനുള്ള മൊബൈല്‍ഫോണ്‍ നമ്പര്‍ ലഭിച്ചെന്നും മജീദ് പറഞ്ഞു.

ഐഎസിന് ഇന്ത്യയെക്കുറിച്ച് പ്രത്യേക പദ്ധതിയുണ്ടെന്നും ഇന്ത്യയില്‍ ആക്രമണങ്ങള്‍ നടത്താനുള്ള പദ്ധതി തയാറാക്കാനായി മജീദിനെ ഇന്ത്യയിലേക്ക് തിരിച്ചയച്ചതാകാനുള്ള സാധ്യതയും അന്വേഷണ ഏജന്‍സികള്‍ തള്ളിക്കളയുന്നില്ല. കൂടാതെ ഐഎസില്‍ ചേര്‍ന്ന മജീദ് തുര്‍ക്കിയില്‍ നടന്ന പോരാട്ടത്തില്‍ 55 പേരെ കൊന്നതായി രഹസ്യന്വേഷണ വിഭാഗം സംശയിക്കുന്നു.

ഉപഭൂഖണ്ഡത്തില്‍ അല്‍ ക്വയ്ദ വേരുറപ്പിച്ചതുപോലെ യുവാക്കളുടെ പിന്തുണയോടെ ഐഎസിനും ഇന്ത്യയില്‍ വേരുറപ്പിക്കാനുള്ള ശ്രമങ്ങളാണു നടക്കുന്നതെന്നും ഇത് വലിയൊരു വെല്ലുവിളിയാണെന്നും രഹസ്യാന്വേഷണവിഭാഗം മേധാവി ആസിഫ് ഇബ്രാഹിം പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്.