ത്രിപുര മന്ത്രിസഭയെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ഷണം

single-img
1 December 2014

manikഅഗര്‍ത്തല: ത്രിപുര മന്ത്രിസഭയെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ഷണം. രാജ്യത്ത് സിപിഎം ഭരിക്കുന്ന ഏക സംസ്ഥാനത്തെ മുഖ്യമന്ത്രി മണിക് സര്‍ക്കാറാണ് മോദിയോട് മന്ത്രിമാരെ അഭിസംബോധന ചെയ്യാന്‍ എത്തണമെന്ന് ആവശ്യപ്പെട്ടത്.

ഒഎന്‍ജിസിയുടെ 726 മെഗാവാട്ടിന്റെ പവര്‍പ്ലാന്റ് ഉദ്ഘാടനം ചെയ്യാന്‍ തിങ്കളാഴ്ച മോദി ത്രിപുരയിലെത്തുന്നുണ്ട്. ഈ അവസരത്തില്‍ പ്രധാനമന്ത്രി തന്റെ മന്ത്രി സഭയിലെ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തണമെന്നാണ് മണിക് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതിന്റെ ഭാഗമാണിതെന്നും അദ്ദേഹം വിശദീകരിച്ചു.

മന്ത്രിസഭയെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രിയെ ക്ഷണിച്ച ത്രിപുര സര്‍ക്കാരിന്റെ തീരുമാനവുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന വിശദീകരണവുമായി സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് രംഗത്തെത്തി.