ഹോങ്കോംഗില്‍ ജനാധിപത്യ പ്രക്ഷോഭകര്‍ വീണ്ടും പോലീസുമായി എറ്റുമുട്ടി

single-img
1 December 2014

ഹോങ്കോംഗ്: ഹോങ്കോംഗില്‍ ജനാധിപത്യ പ്രക്ഷോഭകര്‍ വീണ്ടും പോലീസുമായി എറ്റുമുട്ടി. ഹോങ്കോംഗിലെ സര്‍ക്കാര്‍ കാര്യാലയം നൂറു കണക്കിന് പ്രക്ഷോഭകര്‍ വളയാന്‍ ശ്രമിച്ചപ്പോഴാണ് പോലീസുമായി സംഘര്‍ഷമുണ്ടായത്. സമരക്കാരെ പിരിച്ചു വിടാന്‍ പോലീസ് കുരുമുളക് സ്‌പ്രേ പ്രയോഗിച്ചു.

സാമ്പത്തികമേഖലയില്‍ ബെയ്ജിംഗ് പുലര്‍ത്തുന്ന മേല്‍ക്കൈ ചോദ്യം ചെയ്തും ഹോങ്കോംഗിന് കൂടുതല്‍ സ്വാതന്ത്ര്യം ആവശ്യപ്പെട്ടുമാണ് ഹോങ്കോംഗിലെ ജനാധിപത്യവാദികള്‍ പ്രക്ഷോഭം നടത്തുന്നത്.