ഇറക്കമുള്ള വസ്ത്രം ധരിച്ചില്ല; ബോളിവുഡ് നടിയെ യുവാവ് മർദ്ദിച്ചു

single-img
1 December 2014

Gauhar-Khanമുംബൈ: ബോളിവുഡ് നടിയും പ്രശസ്ത അവതാരികയുമായ ഗോഹർ ഖാന് മർദ്ദനം. ‘ഇന്ത്യാസ് റാവ് സ്റ്റാർ’ എന്ന റിയാലിറ്റി ഷോയുടെ ഫിനാലയുടെ ഷൂട്ടിങ്ങിനിടെ അഖിൽ മാലിക്ക് എന്ന 24കാരനാണ് ഗോഹറിനെ തല്ലിയത്. പരിപാടി അവതരിപ്പിക്കുന്നതിനായി സ്റ്റേജിലേക്ക് വന്ന ഗോഹർ ധരിച്ചിരുന്ന വസ്ത്രത്തിന് ഇറക്കം കുറഞ്ഞുപോയെന്ന് കാരണം പറഞ്ഞാണ് യുവാവ് നടിയെ മർദ്ദിച്ചത്. അണിയറപ്രവർത്തകർ  ഇയാളെ തടഞ്ഞു വെച്ച ശേഷം പോലീസിൽ ഏല്പിക്കുകയായിരുന്നു. പോലീസ് യുവാവിനെതിരെ പരസ്യമായ കൈയ്യേറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.